പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി
മന്ത്രത്തി... തന്ത്രത്തി... ഒരു വമ്പത്തി... എന്നു തുടങ്ങുന്ന യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനമെത്തിയിരിക്കുന്നു. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും പുഷ്പവതിയമാണ്.
വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിനു വേണ്ടിയുള്ളതാണ് ഈ ഗാനം. ചിത്രത്തിലെ ഒരു പെൺകുട്ടിയെ പ്രധാനമായും കേന്ദ്രികരിച്ചു കൊണ്ട്, ഒരു സംഘം ചെറുപ്പക്കാരുടെ, നെഗളിപ്പ് എന്നു തന്നെ തള്ള വൈബ് ഗാനമെന്നു തന്നെ പറയാം. യുവജനങ്ങളുടെ ഇടയിൽ പെൺകുട്ടികളെ,വിളിക്കുന്ന ഒരു തമാശ പേരാണ് തള്ള വൈബ്:
അതുകൊണ്ടുതന്നെ ഈ ഗാനത്തെ തള്ള വൈബ് ഗാനം എന്നാണ്, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറയുന്നത്. വരികളിലും, ഈണത്തിലും, ആലാപനത്തിലുമെല്ലാം വേറിട്ടുനിൽക്കുന്ന ഈ ഗാനം പ്രേഷകർക്ക് ഏറെ കൗതുകം പകരുന്നതായിരിക്കും.
ഒരുകാംബസ്സും, കാം ബസ്സിൻ്റെ തന്നെ ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും, ഹ്യൂമർ പശ്ചാത്തലത്തിൽ, ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും, വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകളുംവിശ്വാസങ്ങളുമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ രസകരമായ ഹോസ്റ്റൽ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
നവരസ ഫിലിംസ് & സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീജിത്ത് കെ. എസ്. കാർത്തികേയൻ എസ്, സുധീഷ് എൻ. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിവേക് വിശ്വൻ ഐ.എം. പി. മോൻസി ,ദിലോർ, റിജോഷ് , ബ്ലസ്സി, എന്നിവരാണ് കോ - പ്രൊഡ്യൂസേർസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിജ് സുരേഷ്.
ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, പി. പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, ഗായത്രി സുരേഷ്, മല്ലികാസുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത് എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.
- തിരക്കഥ, സംഭാഷണം - ശ്രീഹരി വടക്കൻ
- ഗാനങ്ങൾ - വിനായക് ശശികുമാർ
- സംഗീതം - ബിബിൻ അശോക്
- ബി.ജി.എം - ശങ്കർ ശർമ്മ
- ഛായാഗ്രഹണം - ആൽബി ആൻ്റെണി
- എഡിറ്റിംഗ് - സൂരജ് ഈ എസ്
- കലാസംവിധാനം - സുഭാഷ് കരുൺ
- മേക്കപ്പ് - ജയൻ പൂങ്കുളം
- കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്
- സ്റ്റിൽസ് - ഷാഫി ഷക്കീർ, ഷിബി ശിവദാസ്
- ഡിസൈൻ - യെല്ലോ ടൂത്ത്
- പ്രൊജക്റ്റ് ഇനാബ്ളർ - സൈനുദ്ദീൻ
- പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ
- പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
