അഭിലാഷ് ആർ. നായർ സംവിധായകൻ സിജു വിൽസൻ നായകൻ
യുവനായകൻ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്. എസിനിമാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്പത് ചൊവ്വാഴ്ച്ച റാന്നി വടശ്ശേരിക്കരശി അയ്യപ്പ മെഡിക്കൽ കോളജിൽ ആരംഭിച്ചു. വടശ്ശേരിക്കര പഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ലതാ മോഹൻ ആദ്യ ഭദ്രദീപം തെളിയിക്കുകയും തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു പൂർത്തീകരിക്കുകയും ചെയ്തുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നടൻ ജഗദീഷ്, സ്വിച്ചോൺ കർമ്മവും, അശ്വിൻ കെ. കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി. ജഗദീഷ്, അശ്വിൻ കെ. കുമാർ എന്നിവരും നിരവധി ജുനിയർ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകർത്തിയത്.
ഏഷ്യാനെറ്റ് ചാലലിലെ പ്രോഗ്രാം പ്രൊഡ്യൂസർ ആയി പ്രവർത്തിച്ചു പോന്ന അഭിലാഷ് ആൻ്റാഗോ നിഷ്ട് തിരുവ് എന്നി ഷോർട്ട് ഫിലിമുകളും ഒരുക്കി സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി. ദൂരെ എന്ന മ്യൂസിക്ക് ആൽബവും ഒരുക്കിക്കൊണ്ടാണ് അഭിലാഷ് ആർ. നായർ. തിരക്കഥ രചിച്ച് മെയിൻ സ്ട്രീം സിനിമയുടെ അമരക്കാരനാകുന്നത്.
ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും അടർത്തിയെടുത്ത കണ്ടൻ്റെ ക്രോഡികരിച്ചാണ് ഡോസ് എന്ന തൻ്റെ മെഡിക്കൽ ക്രൈം ത്രില്ലറിനു ചലച്ചിത്രാവിഷ്ക്കാരം നടത്തുന്നത്. പേരു സൂചിപ്പിക്കുന്ന ഡോസ് - ഒരു ഹൈഡോസ് ജോണറിൽ ക്രൈം ത്രില്ലറായി അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകൻ.
അങ്കിത് ത്രിവേദി, കുര്യൻ മാത്യു, ജോജോണി ചിറമ്മൽ, (വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ് , സിനിമ നെറ്റ്വർക്ക്, വിൽസൺ പിക്ചേഴ്സ് ) എന്നിവരാണ് കോ - പ്രൊഡ്യൂസേഴ്സ്. ദൃശ്യാ രഘുനാഥ്, കൃഷാക്കുറുപ്പ്, റിതാ ഫാത്തിമ, എന്നിവരും പ്രധാന താരങ്ങളാണ്.
- ഛായാഗ്രഹണം - വിഷ്ണുപ്രസാദ്
- എഡിറ്റിംഗ് - ശ്വാം ശശിധരൻ
- പ്രൊഡക്ഷൻ ഡിസൻ അപ്പുമാരായി
- മേക്കപ്പ് - പ്രണവ് മാസൻ
- കോസ്റ്റ്യും - ഡിസൈൻ സുൽത്താനാ റസാഖ്
- പ്രൊജക്റ്റ് ഡിസൈൻ - മനോജ് കുമാർ പാരിപ്പള്ളി
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനന്തു ഹരി
- പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ - ഭാഗ്യരാജ്പെഴുംപാർ
- കാസ്റ്റിംഗ് - സൂപ്പർ ഷിബു
- ആക്ഷൻ -കലൈ കിംഗ്സ്റ്റൺ
- മാർക്കറ്റിംഗ് ഹെഡ് - കണ്ടൻ്റ് ഫാക്ടറി, ആൻ്റെണി വർഗീസ്
- സ്റ്റിൽസ്-നൗഷാദ്
- ഡിസൈൻ - യെല്ലോ ടൂത്ത്
- പ്രൊഡക്ഷൻ മാനേജർ - ജോബി
- പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ജിബി കണ്ടഞ്ചേരി
- പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യാങ്കാവ്
റാന്നി, പത്തനംതിട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.