ഒരു പിടി മികച്ച ചിത്രങ്ങൾ മലയാള സിനിമക്കു സമ്മാനിച്ച എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചോറ്റാനിക്കര ലഷ്മിക്കുട്ടി. മാതാവിനേയും ഒരു ആനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്.
ഞാൻ ഈ ലോകത്ത് ഇഷ്ടപെടുന്ന രണ്ട് അത്ഭുതങ്ങളാണ്, ആദ്യത്തേത് അമ്മ അതിലും വലിയ ഒരു അത്ഭുതം ഈ ഭൂമിയിലില്ല, പിന്നെ ആന,ചെറുപ്പം മുതൽ ഞാൻ കണ്ടു വളർന്ന ഈ രണ്ട് അത്ഭുതങ്ങളേയും വെള്ളിത്തിരയിൽ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ്, എല്ലാം പ്രാർത്ഥനയും വേണം.
അഭിലാഷ് പിള്ള
ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
- കോ - പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ
- എക്സികുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി