നർമ്മം, പ്രണയം, ഇത്തിരി നില്ലിംഗും, ആക്ഷനുമെല്ലാം കോർത്തിണക്കി റൊമാൻ്റിക്ക് കോമഡി ജോണറിൽ ഒരുങ്ങുന്ന അടിപടലംകളി അഭ്യാസം എന്ന ചിത്രത്തിൻ് ആരംഭം കുറിച്ചു. പേരു സൂചിപ്പിക്കുന്നതുപോലെ സകല അഭ്യാസങ്ങളുടേയും ഉറവിടമാണ് ഈ ചിത്രം.
നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഡ്രിംസ് ഓഫ് അജയ് വാസുദേവിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ്റ, കൃഷ്ണമൂർത്തി, അജയ് വാസുദേവ് എന്നിവർ നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസേർസ് - ബൈജൂ ഗോപാലൻ.
ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ അഞ്ച് ഞായറാഴ്ച്ച കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്റ്റുഡിയോസിൽ ആരംഭിച്ചു. സംവിധായകൻ ദീപക് ബാബുവിൻ്റെ മാതാപിതാക്കളായ ബാബു കുമാരി എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോൾ ജിമാർത്താണൻ, ഉദയ് കൃഷ്ണ , മാത്യു തോമസ്, വിഷ്ണു മോഹൻ,ജിഎസ് വിജയൻ,മ്പോഹൻ സീനുലാൽ ഗണപതി, വിനീത് തട്ടിൽ , അമീൻ, നയൻതാരാ ചക്രവർത്തി, ധനശ്രീ സുധാകർ, സുരാജ് , നിധീഷ് , അശോകൻ, എന്നിവരും ഇതിൽ പങ്കാളികളായി.
അജയ് വാസുദേവിൻ്റെ മാതാപിതാക്കളായ കെ.വാസുദേവൻ,ബി.രാധമ്മ , തിരക്കഥാകൃത്ത് അനിരുദ്ധിൻ്റെ മാതാവ് ശശികല എന്നിവർ സ്വിച്ചോൺ കർമ്മവും പ്രമോദ് വെളിയനാട്, പൂജപ്പുര രാധാകൃഷ്ണൻ, സുജിത് (ഡ്രീം ബിഗ് ഫിലിംസ് ) എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
വയനാട്ടിലെ കൊളഗപ്പാറ ഗ്രാമത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൻ്റേത്. ഇവിടുത്തെ ഒരു പൊലീസ് സ്റ്റേഷനിൽ എത്തപ്പെട്ട മൂന്നു ചെറുപ്പക്കാർക്ക് നേരിടുന്ന പ്രശ്നങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ഗണപതി, അമീൻ, പ്രമുഖ സോഷ്യൽ മീഡിയാ താരം ജിഷ്ണു, മാസ്റ്റർ അർണവ്, നയൻതാരാ ചക്രവർത്തി, ധനശ്രീ സുധാകർ , വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, നോബി, സെന്തിൽ കൃഷ്ണ, പൂജപ്പുരാധാകൃഷ്ണൻ, സാബു പ്രവ്ദീൻ, കുട്ടി അഖിൽ, അഖില, അശോകൻ, അനിരുദ്ധ്, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
- രചന- അനിരുദ്ധ്
- സംഗീതം - ബിബിൻ അശോക്
- ഛായാഗ്രഹണം. ഷിജു എം. ഭാസ്ക്കർ
- എഡിറ്റിംഗ് - റിയാസ് കെ. ബദർ
- കലാസംവിധാനം . നിമേഷ് .എം. താനൂർ
- മേക്കപ്പ് - മനോജ് മനു
- സ്റ്റ്യും ഡിസൈൻ- വെങ്കി
- ആക്ഷൻ _ സ്റ്റണ്ട് സെൽവ
- സ്റ്റിൽസ് - ഷെയ്ൻ സദൂക്ക
- ഫിനാൻസ് കൺട്രോളേഴ്സ്- ശ്രീജിത്ത് മണ്ണാർക്കാട്,റബിൻ സി രവി
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുജയ് എസ് .കുമാർ
- സോസ്സിയേറ്റ് ഡയറക്ടർസ്. - റീസ് തോമസ്, ഷാഫിൻ സുൽഫിക്കർ
- പ്രൊഡക്ഷൻ മാനേജേഴ്സ് +രാഹുൽ കണ്ണൂർ, ആരോമൽ
- പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി
വയനാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ പൂർത്തിയാകും.

