ധർമ്മടം പി എസ് ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി
ധർമ്മടം പി എസ് . ആൻസറിംഗ് ...
ഗുഡ് മോർണിംഗ്
സാർ... .ഓവർ...
സ്റ്റേഷനിൽ പതിനേഴ് കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട് ...
ജില്ലയിലെ വിമൻസ് കേസുകൾ പരിശോധിച്ചിട്ട് ഇതുമായിട്ടൊന്നും മാച്ച് ആയിട്ടില്ല.
കേസ് ഫയൽ ക്ലോസ് ചെയ്യാറായപ്പോൾ സാറിന് എന്തൊക്കെയോ മാറ്റങ്ങൾ ....
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ടീസറിലെ പ്രസക്തമായ ഭാഗങ്ങളായിരുന്നു മേൽ വിവരിച്ചത്. ഒരു പൊലീസ് ഇൻവസ്റ്റിഗേഷൻ്റെ എല്ലാ ഫോർമാലിറ്റിയും ഈ ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നു വ്യക്തമാക്കുന്നുണ്ട്.
ഇൻവസ്റ്റിഗേഷൻ ചിത്രങ്ങൾ പ്രേഷകർക്ക് എന്നും കൗതുകമാണ്. അതു വ്യക്തമാക്കുന്ന ടീസർ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജൂൺ ഇരുപത്തിയാറിന് ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ഒരു കൊലപാതകത്തിൻ്റെ സൂചനകൾ നൽകിക്കൊണ്ടാണ് സംഭാഷണങ്ങളും ദൃശ്യങ്ങളും ചെന്നെത്തുന്നത്. മലബാറിലെ ധർമ്മടം പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത ഒരു മർഡർ കേസ്സി ലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ദുരൂഹതകളും ചിത്രത്തിലുടനീളം നിലനിർത്തിയുള്ള അവതരണം പ്രേക്ഷകർക്ക് ഹൃദ്യമായ ഒരു കലാവിരു അതന്നെ ഈ ചിത്രം സമ്മാനിക്കുമെന്നതിൽ സംശയമില്ല.
ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു. ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും, മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക്. മണികണ്ഠൻ അയ്യപ്പ ഈണം പകർത്തിരിക്കുന്നു.
- ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി
- എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം
- കലാസംവിധാനം - സാബുറാം
- മേക്കപ്പ് - പി.വി. ശങ്കർ
- കോസ്റ്റ്യും - ഡിസൈൻ- അയിഷസഫീർസേട്ട്
- നിശ്ചല ഛായാഗ്രഹണം - ശ്രീജിത്ത് ചെട്ടിപ്പടി
- ഡിസൈൻ - കൊളിൻസ് ലിയോഫിൽ
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ
- അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രസാദ് യാദവ്, ഗോപൻ കുറ്റ്യാനിക്കാട്, സജി മുണ്ടൂർ
- സഹ സംവിധാനം - ആകാശ് എം., കിരൺ ചന്ദ്രശേഖരൻ, രാഹുൽ, ഉണ്ണി വരദം
- ഫിനാൻസ് കൺട്രോളർ - ആശിഷ്പാലാ
- പ്രൊഡക്ഷൻ മാനേജേഴ്സ് - അനിൽ അൻ സാദ്, അനിൽ നമ്പ്യാർ
- പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ
- പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ.ബി.മേനോൻ
കൂർഗ്, കണ്ണൂർ, തലശ്ശേരി, മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സെബ്വറി ഫിലിംസ് ഈ ചിത്രം തിച്ചേറ്ററുകളിൽ എത്തിക്കുന്നു.