പാർവ്വതിതിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു.
പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്.
തികഞ്ഞ ഒരു പൊലീസ് സ്റ്റോറി പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുക യാണ് ഷഹദ് ഈ ചിത്രത്തിലൂടെ. ഭർത്താവിൻ്റെ മരണത്തിനു ശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.
പാർവ്വതി തിരുവോത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ്റ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ്.
- രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ
- സംഗീതം - മുജീബ് മജീദ്
- ഛായാഗ്രഹണം - റോബി രാജ്
- എഡിറ്റിംഗ് - ചമൻ ചാക്കോ
- കലാസംവിധാനം - മഹേഷ് മോഹൻ
- മേക്കപ്പ് - അമൽ
- കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ്
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ
- സ്റ്റിൽസ്- റിജാഷ് മുഹമ്മദ്
- ലൈൻ പ്രൊഡ്യൂസർ - ദീപക്
- പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ
- പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഫഹദ് (അപ്പു)
- പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി
സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
