കടുവാക്കുന്നേൽ കുറുവച്ചൻ്റെ ആദ്യ ലുക്ക് എത്തി
പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചും മീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ. പഴയ തലമുറക്കാർ കുറുവച്ചനെ സ്തുതിക്കുകയും, വാഴ്ത്തുകയും ചെയ്യുമ്പോൾ പുതുതലമുറക്കാർക്ക് കുറുവച്ചൻ റോൾ മോഡലാണ്. ഈ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ടിരിക്കുന്നു. സുരേഷ് ഗോപിയാണ് കടുവാക്കുന്നേൽ കുറുവച്ചനെ ഭദ്രമാക്കു അത്. നീണ്ട കുരിശുള്ള ഒരു ചെയിൻ വായ് ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള ലുക്കിലാണ് കുറുവച്ചൻ്റെ ആദ്യ ലുക്ക്. എത്തിയിരിക്കുന്നത്.
Though I fall.....will Rise again (വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. ) വിശുദ്ധ ബൈബിളിലെ മിഖായേലിൻ്റെ ഒരു വാക്യമാണിത്. ഈ ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്. ഒരുപാട് അർത്ഥങ്ങൾ ഈ വാക്യത്തിനു പുറകിലുണ്ട് ഈ ഉയർത്തെഴുന്നേൽപ്പിനിടയിലെ സംഭവങ്ങളാഞ്ഞ് വലിയ സംഘർഷഭരിതമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
വലിയ താരനിര, വലിയ മുതൽമുടക്കിൽ ഒരുങ്ങുന്നതാണ് ഈ ചിത്രം. ചിത്രത്തിൻ്റെ ഫൈനൽ ഷെഡ്യൂൾ ചിത്രീകരണം നടന്നു വരുന്നു. കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്കൊപ്പം നിന്നുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. മാസ് ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക അഭിനയയാണ്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ലാൽ, കബീർ ദുഹാൻ സിംഗ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മാർട്ടിൻ മുരുകൻ, ജിബിൻ ഗോപി, സുശീൽ കുമാർ, പൂജപ്പുര രാധാകൃഷ്ണൻ, മേലനാ രാജ് എന്നിവവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. എഴുപതിൽ അധികം അഭിനേതാക്കൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
- രചന - ഷിബിൻ ഫ്രാൻസിസ്
- ഗാനങ്ങൾ - വയലാർ ശരത് ചന്ദ്രൻ
- സംഗീതം - ഹർഷവർദ്ധൻരാമേശ്വർ
- ഛായാഗ്രഹണം - ഷാജികുമാർ
- എഡിറ്റിംഗ് - ഷഫീഖ് വി. ബി.
- കലാസംവിധാനം - ഗോകുൽ ദാസ്
- മേക്കപ്പ് - റോണക്സ് സേവ്യർ
- കോസ്റ്റ്യും - ഡിസൈൻ - അനീഷ് തൊടുപുഴ
- കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ, ദീപക് നാരായൺ
- കോ-പ്രൊഡ്യൂസേഴ്സ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ
- എക്സിക്കുട്ടീവ് - പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി
- പ്രൊഡക്ഷൻ മാനേജർ - പ്രഭാകരൻ കാസർകോഡ്
- പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - നന്ദു പൊതുവാൾ, ബാബു രാജ്മനിശ്ശേരി
- പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനക്കൽ
- ഫോട്ടോ റോഷൻ
തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട ഹോങ്കോംങ്ങ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
