ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ വിഷു ദിനത്തിൽ പുറത്തുവിട്ടു മെയ് മാസത്തിൽ പ്രദർശനത്തി നെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ട്രയിലർ വലിയ സ്വീകാര്യതയോടെ നവമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഒരു ബ്രമാണ്ഡ ആക്ഷൻ ചിത്രത്തിൻ്റെ എല്ലാ ചേരുവുകളും ചേർത്ത ഈ ട്രയിലർ ഏറെ ആകർഷകമാണ് ട്രയിലറിലെ ചില ഭാഗങ്ങൾ നമുക്കൊന്നു വായിച്ചെടുക്കാം.
"പത്തിരുന്നൂറ് ആനകളെ കൊന്ന് കൊമ്പു കടത്തിയ ഒരു കാട്ടു കൊള്ളക്കാരനുണ്ട് സത്യമംഗലം കാട്ടിലെ ആനകൾ അവനെ കണ്ടാൽ പതുങ്ങുമെന്നാ ചൊല്ല്.....
""മരണപ്പെട്ട ഒരപ്പൻ്റെ പ്രാർത്ഥനയ ന്താന്നറിയാമോ അതു മകൻ നടത്തുക""
ചെകുത്താൻ്റെ പ്ലാൻ തെറ്റിക്കുന്നതാ ദൈവത്തിൻ് ഇഷ്ടം.
""ആൻ്റെണി, നാം നെനച്ച മാതിരിയല്ലെ""
കാട്ടാളൻ എന്ന ചിത്രത്തിലെ പ്രസക്ത ഭാഗങ്ങൾ
ഇന്നു പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിൽ കേൾക്കുന്നതാണിതൊക്കെ. ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രത്തിന് ഏറ്റവും അനുയോജ്യമാകും വിധത്തിലുള്ള താണ് ഇതിലെ ഓരോ വാക്കും രംഗങ്ങളും. ട്രയിലറിലൂടെ വ്യക്തമാകുന്നത് ചിത്രം കാടിൻ്റേയും, ആന വേട്ടക്കാരൻ്റേയും സംഭവബഹുലമായ കഥ പറയുന്ന ചിത്രമായിട്ടാണ്.
മലയാള സിനിമയിൽ ഇതാദ്യമാണ് ഒരു ആന വേട്ടക്കാരൻ്റെ കഥ അദ്രപാളികളിൽ എത്തുന്നത്. ട്രയിലറിൽ പറയുന്നതു ശ്രദ്ധിച്ചാൽ ആൻ്റെണിയാണ് ആന വേട്ടക്കാരൻ എന്നു മനസ്സിലാക്കാം
"ആൻ്റെണി നാം നെനച്ച മാതിരിയല്ലെ''
എന്ന വാക്ക് അത് അടിവരയിട്ടു ശരിവയ്ക്കുന്നു.
പത്തിരുന്നൂറു ആനകളെ കൊന്നു കൊമ്പു കടത്തിയ ഒരു കാട്ടു കൊള്ളക്കാരനെ കണ്ടാൽ സത്യമംഗലം കാട്ടിലെ ആനകൾ പോലും ഒന്നു പരുങ്ങുമെന്നു പറയുമ്പോൾ ആൻ്റെണി എന്ന ആന വേട്ടക്കാരനേ കുറിച്ച് ഏറെ വ്യക്തത വരും....
ആനയോട് സന്ധിയില്ലാത്ത ആക്രമണം നടത്തുന്ന ആൻ്റെണിക്ക് ആനക്കൊമ്പു മാത്രമല്ല മറ്റു ചില പ്രതികാരങ്ങളും ഉള്ളതാണ് ചിത്രത്തെ സംഘർഷ ഭരിതമാക്കുന്നത്.
ആൻ്റെണി വർഗീസ് (പെപ്പെ) കാട്ടു കൊള്ളക്കാരനെ മികവുറ്റതാക്കി മലയാളത്തിലെ ഏറ്റം മികച്ച ആക്ഷൻ ഹീറോ ആയി കടന്നുവരുന്നു. ഇൻഡ്യക്കകത്തെയും, പുറത്തേയും മികച്ച സാങ്കേതിക വിദഗ്ദരു ടേയും സംഗമം ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. സംഗീതജ്ഞൻ രവി ബ്രസൂർ , ആക്ഷൻ കോറിയോഗ്രഫർ കെംബ കെച്ചടിക്ക എന്നിവരിതിലെ പ്രധാനികളാണ്.
പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഇദ ചിത്രം അഞ്ചു ഭാഷകളിലായി മെയ് മാസത്തിൽ പ്രദർശനത്തിനെത്തും. ജഗദീഷ്, സിദ്ദിഖ്, കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ആൻസൺ പോൾ, രാജ്കിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി. ഹനാൻഷാ.,കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
- ഗാനങ്ങൾ - വിനായക് ശശികുമാർ, സുഹൈൽ കോയ
- സംഭാഷണം - ഉണ്ണി. ആർ.
- ഛായാഗ്രഹണം - രണ ദേവ്
- എഡിറ്റിംഗ് - ഷമീർ മുഹമ്മദ്
- കലാസംവിധാനം - സുനിൽ ദാസ്
- മേക്കപ്പ് - റോണക്സ് സേവ്യർ
- കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
- സ്റ്റിൽസ് - അമൽ സി. സദർ
- ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്
- എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്
- പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ
- പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ
മെയ് മാസത്തിൽ തായ്ലാൻ്റെ , ഇടുക്കി തേനി, മുംബൈ പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.