അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല...
ദുരൂഹതകൾ ഉയർത്തി സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ട്രയിലർ - എത്തി
അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?
അങ്കെ പോണോങ്ക ആരുമേ... ഉയിരോടെതിരുമ്പി വന്തതേയില്ല...
ഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.
നാട്ടുകാർ പറയുന്നത് ഇതിനകത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടന്നാണ്...സാറെ ഇതെന്തോ പണിയാണു സാർ... നമുക്കിവിടുന്നു പോകാം....
ജിത്തു സതീശൻ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സംഭവം അദ്ധ്യായം ഒന്നു് എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ട്രയിലറിലെ പ്രസക്ത ഭാഗങ്ങളാണ് മേൽ വിവരിച്ചത്. ട്രയിലറിൽ കാണുന്ന രംഗങ്ങളും സംഭാഷണങ്ങളും, വലയ ദുരൂഹതകൾ നിറഞ്ഞ ഒരു ചിത്രമാണിതെന്ന് വ്യക്തമാക്കുന്നു.
കേരള തമിഴ്നാട് ബോർഡി റിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ ചില കഥാപാത്രങ്ങൾ തമിഴ് സംസാരിക്കുന്നുണ്ട്. കാട്ടിനുള്ളിൽ പലരുടേയും തിരോധാനവും അതിൻ്റെ പിന്നിലെ ദുരൂഹതകളുമാണ് പൂർണ്ണമായും ഹൊറർ, ത്രില്ലറോടെ അവതരിപ്പിക്കുന്നത്.
ഇത്തരമൊരു സസ്പെൻസ് ത്രില്ലർ സിനിമയുടെ എല്ലാ ചട്ടക്കൂട്ടുകളും പൂർണ്ണമായി നിലനിർത്തിക്കൊ ണ്ടാണ് സംവിധായകൻ ജിത്തു സതീശൻ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മിസ്റ്ററി ഫാൻ്റെസി ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിൽ അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ്ദരത്ൻ, അസീംജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
മാർച്ച് ആറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ ട്രയിലർ നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ദുരൂഹതകൾ ആരെയും ആകർഷിക്കുന്നതാണ്. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി,ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ - പ്രൊഡ്യൂസർ- നവീൻ ഊട്ടയും, എക്സിക്കുട്ടീവ് പ്രൊഡ്യൂ മ്പർ - ആഷ്ന റഷീദുമാണ്.
- ചായഗ്രഹണം നവീൻ നജോസ്
- എഡിറ്റിങ് അർജുൻ പ്രകാശ്
- ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്
- ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്
- മേക്കപ്പ് പട്ടണം റഷീദ്
- വസ്ത്രാലങ്കാരം സമീരസനീഷ്
- കലാസംവിധാനം - സുജിത്ത് കൊല്ലനണ്ടി
- സംഘട്ടനം അഷ്റഫ് ഗുരുക്കൾ
- സ്റ്റിൽസ് നിദാദ് കെ. എൻ
- ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ
- പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ എടവണ്ണപ്പാറ
പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മാർച്ച് ആറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.