സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം
ഏറെ കനതുകകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരുഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി...
ഒരു എഫ്.എം. റേഡിയോ സ്റ്റുഡിയോയിൽനിന്നുമാണ് ഈ ഗാനത്തിനു തുടക്കമിട്ടിരിക്കുന്നത്. എഫ്.എം. റേഡിയോയിലെ അവതാരിക സേതുവിനോടു ചോദിക്കുകയാണ്
'ആർക്കെങ്കിലും ഡെഡിക്കേറ്റ് ചെയ്യുന്നുണ്ടോ സേതു...?
ഉണ്ട്... ഒരു ടീച്ചർക്ക് ..
കൊള്ളാല്ലോ സേതു....
പേരില്ലേ.. ടീച്ചർക്ക് ....?
ഉണ്ട്... കെമിസ്ട്രി ടീച്ചർ ...
സേതുവിൻ്റെ സ്വന്തം കെമിസ്ടിടീച്ചർക്കു വേണ്ടി ഈ ഗാനം ഞങ്ങൾ ഡെഡിക്കേറ്റ് ചെയ്യുന്നു. ഇങ്ങനെയാണ് ഈ ഗാനം തുടങ്ങുന്നതിനു മുമ്പുള്ള അവതരണം.
ഞാൻ ആൽക്കലി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ വരികൾക്ക് ഡോൺ വിൻസൻ്റ് ഈണ മിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനും, നെഹാ നായരുമാണ്.
ഗൃഹാതുര പശ്ചാത്തലത്തിൽ സ്നേഹത്തിനും സൗഹൃദത്തിനുമൊക്കെ ഏറെ പ്രാധാന്യം നൽകി യാണ് ഈ ഗാനം ദൃശ്യവൽക്കരിക്ക പ്പെട്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപുഎന്നിവരാണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ട അഭിനേതാക്കൾ. തികച്ചും സന്തോഷകരമായ മുഹൂർത്തങ്ങളാണ് ഈ ഗാനം . പ്രേഷകർക്കു കാട്ടിത്തരുന്നത്. ഈ ചിത്രത്തിൻ്റെ കഥയോടു ചേർന്നുനിൽക്കുന്ന താണ് ഈ സന്തോഷ മുഹൂർത്തം എന്ന് അനുമാനിക്കാം.
കനതുകകരമായ അവതരണവും, ദൃശ്യാവിഷ്ക്കാരണവും, ആലാപനവും കൊണ്ട് വൈറലായ ഈ ഗാനം നവ മാധ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അടുത്തു തന്നെ പ്രദർശനത്തി നെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോൾ പുറത്തുവിട്ടിരി ക്കുന്നത്. തൻ്റെ ഓരോ ചിത്രങ്ങളും വ്യത്യസ്ഥവും ഏറെ പുതുമ നിറഞ്ഞതുമാണ്. ആ പട്ടികയിൽ ത്തന്നെ ഈ ചിത്രവും ഇടം പിടിക്കും എന്ന് ഉറപ്പിക്കാം.
വയനാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ത്രില്ലർ ജോണറിലുള്ളതായിരുന്നു. വയനാടൻ മലനിരകൾ നിഗൂഢതകൾക്ക് ഏറെ അനുകൂലമായ പ്രദേശമാണ്. നിഗൂഢതയിലേക്കാണോ... സംഘർഷ ഭരിതമാണോ യെന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയായിരിക്കും ഈ ചിത്രം നൽകുന്നത്.
മികച്ചനടനുള്ള സംസ്ഥാന ഗവണ്മെൻ്റിൻ്റ പുരസ്ക്കാരത്തിന് കുഞ്ചാക്കോ ബോബനെ അർഹനാക്കിയത് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംഹധാനം ചെയ്തന്നാ താൻ കേസ് കൊട് എന്ന ചിത്രമായിരുന്നു. അതിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാളും കുഞ്ചാക്കോ ബോബനും ഒത്തുചേരുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.
വലിയമുതൽമുടക്കിൽ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് & ഉദയാ പിക് ച്ചേർസ്പിൻ്റെബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നു നിർമ്മിക്കുന്നു. മേൽപ്പറഞ്ഞ അഭിനേതാക്കൾക്കു പുറമേ സുധീഷ്, രാജേഷ് മാധവൻ, ചിദംബരം,ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഡോൺ വിൻസൻ്റിൻ്റെതാണു സംഗീതം.
- ഛായാഗ്രഹണം - അർജുൻ സേതു
- എഡിറ്റിംഗ്-മനോജ് കണ്ണോത്ത്
- എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ
- ലൈൻ പ്രൊഡ്യൂസേർസ് - സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്
- പ്രൊജക്റ്റ് ഹെഡ് - അഖിൽ യശോധരൻ
- ഡിസ്ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു
- ആർട്ട് - ഇന്ദുലാൽ കവീദ്
- മേക്കപ്പ് - റോണക്സ് സേവ്യർ
- കോസ്റ്റ്യാം - ഡിസൈൻ- മെൽവി ജെ
- പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.
മാജിക്ക് ഫ്രെയിം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.