കുട്ടികളും യുവാക്കളും ചിരിയോടെ ഏറ്റെടുത്ത പ്രകമ്പനം എന്ന സിനിമ കൂടുതൽ പ്രദർശന ശാലകളിലേക്കു കടക്കുന്നു. ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തിയ ഈ ചിത്രം പ്രദർശന ശാലകളിൽ നിറഞ്ഞ സദസ്സോടെ പ്രേക്കർ ഏറ്റെടുത്തിരിക്കുന്നതിനാൽ കൂടുതൽ സെൻ്റെറു കളിലേക്കു കൂടി പ്രദർശിപ്പിക്കുകയാണ്.
കാംബസ് ഹോസ്റ്റൽ ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ, ഭൗതികരാഷ്ടീയത്തെ ആക്ഷേപപകരമായി അവതരിപ്പിക്കുന്ന ഹ്യൂമർ, ഫാൻ്റെസി സിചിത്രമാണിത്. വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നവരസ ഫിലിംസ് & ബാക്ക് സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു. ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ, എസ്. സുധീഷ് എൻ. എന്നിവരാണു നിർമ്മാതാക്കൾ.
യുവതാരങ്ങളായ ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസീസ് നെടുമങ്ങാട്, കലാഭവൻ സന്തോഷ്, മല്ലികാ സുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത് എസ്. നായർ, ഷിൻഷാൻ, ഷൈലജ അനു, സുബിൻ ടർസൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ശ്രീഹരി വടക്കൻ്റേതാണു തിരക്കഥ.

