ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി...
ഈ തനി നിറം എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസർ എത്തി
ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ... ഇത് ഇവന്മാരും ആ നവാസും കൂടി ഒപ്പിച്ച പണിയാണ്... അങ്ങനെയൊന്നുമല്ലങ്കിലോ? ഒരാളെക്കൂടി കിട്ടണം... ഇവിടെ നമ്മളാരും എക്സ്പെക്റ്റ് ചെയ്യാത്ത...
രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിലെ പ്രസക്ത ഭാഗങ്ങളാണ്. അനൂപ് മേനോൻ്റെ ചടുലമായ ഈ സംഭാഷണങ്ങൾ ഒരു സമർത്ഥനായ പൊലീസ ഉദ്യോഗസ്ഥൻ്റേതെന്ന് വ്യക്തം.
ഒരു കൊലപാതകവും, അതിൻ്റെ ചുരുളുകൾ നിവർത്തുന്നതുമാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ് പുറത്തുവിട്ട ടീസറിൽ നിന്നും മനസ്സിലാക്കാവുന്നത്. പൂർണ്ണമായും, ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തേക്കുറിച്ചു പറയാം. ഫെബ്രുവരി പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്ന തിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരി ക്കുന്നത്.
പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്. അതിഭാവുകത്വങ്ങളില്ലാതെ, തികച്ചും റിയലിസ്റ്റിക്കായിട്ടുള്ള ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ. എസ്. ഐ. ഫെലിക്സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു. നോബി, രമേഷ് പിഷാരടി, ജി. സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം ), ശൈലജ അമ്പു, തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
- തിരക്കഥ -അംബിക കണ്ണൻബായ്
- ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത്
- സംഗീതം - നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ
- ഛായാഗ്രഹണം - പ്രദീപ് നായർ
- എഡിറ്റിംഗ് അജുഅജയ്
- കലാസംവിധാനം - അശോക് നാരായണൻ
- കോസ്റ്റ്യൂം ഡിസൈൻ - അശോക് നാരായണൻ
- മേക്കപ്പ് - റാണാപ്രതാപ്
- മേക്കപ്പ്- രാജേഷ് രവി
- സ്റ്റിൽസ് - സാബി ഹംസ
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജു സമഞ്ജസ
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസൻ്റ് സൂര്യ
- പരസ്യകല -എസ്. കെ.ഡി.
- ഫിനാൻസ് കൺട്രോളർ.- ദില്ലി ഗോപൻ
- പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ
- പ്രൊജക്റ്റ് ഡിസൈനർ - ആനന്ദ് പയ്യന്നൂർ
പാലാ, ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
