റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയുടെ വേൾഡ് വൈഡ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്നു.
നവരസ ഫിലിംസ് & സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ. എസ്.,സുധീഷ് എൻ. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ - പ്രൊഡ്യൂസേർസ് - വിവേക് വിശ്വം, ഐ.എം. പി.. മോൻസി, ബ്ലെസ്സി, റിജോഷ്ദി ലോർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിജിത്ത് സുരേഷ്.
ഒരു കാംബസ്സും, ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും, ഹ്യൂമർ പശ്ചാത്തലത്തിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും, വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകളുംവിശ്വാസങ്ങളുമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ രസകരമായ ഹോസ്റ്റൽ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം, അടിപൊളി ച്ചിത്രമാണിത്.
ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, Iപി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, ഗായത്രി സുരേഷ് , മല്ലികാസുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായർ, ഷിൻഷാൻ, ഷൈലജ അനു, സുബിൻ ടർസൻ, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.
- തിരക്കഥ, സംഭാഷണം - ശ്രീഹരി വടക്കൻ
- ഗാനങ്ങൾ - വിനായക് ശശികുമാർ
- സംഗീതം - ബിബിൻ അശോക്
- ബി.ജി.എം - ശങ്കർ ശർമ്മ
- ഛായാഗ്രഹണം - ആൽബി ആൻ്റെണി
- എഡിറ്റിംഗ് - സൂരജ് ഈ എസ്
- കലാസംവിധാനം - സുഭാഷ് കരുൺ
- മേക്കപ്പ് - ജയൻ പൂങ്കുളം
- കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്
- സ്റ്റിൽസ് - ഷാഫി ഷക്കീർ, ഷിബി ശിവദാസ്
- ഡിസൈൻ- യെല്ലോ ടൂത്ത്
- പ്രൊജക്റ്റ് ഇനാബ്ളർ - സൈനുദ്ദീൻ
- പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ
- പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ

