മലയാള സിനിമയിൽ നിരവധിമികച്ച സിനിമകൾ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡാൻസാഫ് ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തിരുവാമ്പാടിയിലായിരുന്നു ഈ ചിത്രം ആരംഭിച്ചത്.
നിർമ്മാതാവ് മുഹമ്മദ് ഷാഫി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത തിരക്കഥാകൃത്ത് റോബിൻ തിരുമല ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണ്ടത്തിനു തുടക്കമായത്. ശ്രീ ലിൻ്റോജോസഫ് എം.എൽ എ ആശംസ നേർന്നു സംസാരിച്ചു.
ജോർജുകുട്ടി/ജോർജ് കുട്ടി, ഊട്ടിപ്പട്ടണം, മമ്മുട്ടി നായകനായ ഇന്ദ്രപ്രസ്ഥം, കണ്ണൂർ, കഥ സംവിധാനം കുഞ്ചാക്കോ, താനാരാ തുടങ്ങി വ്യത്യസ്ഥമായ നിരവധി ചിത്രങ്ങൾ ഹരിദാസിൻ്റേതായി മലയാള സിനിമയിൽ അടയാളപ്പെടുത്തുന്നുണ്ട്.
എൻവി.പി. ക്രിയേഷൻസ്, കെ.ജി.എഫ്.സ്റ്റാഡിയോസിൻ്റെ ബാനറിൽ മുഹമ്മദ് ഷാഫി, എഡിറ്റർ കൂടിയായ കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോഴിക്കോട്ടെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ തന്നെ ഡാർസാഫ് സംഘത്തിന്റെ ലഹരി വേട്ട, ഏറെ ത്രില്ലറായും, ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്ന റെജി കോശി, ജാഫർ ഇടുക്കി, അരുൺ ചെറുകാവിൽ, ജോയ് മാത്യു, ഉണ്ണി ലാലു, സുധീഷ്, രഘുനാഥ് പലേരി, സൂര്യാകൃഷ് (പൊങ്കാല ഫെയിം), ജീവ, ജയേഷ് പുന്നശ്ശേരി, വിനോദ് ആൻ്റെണി, സതീഷ് നമ്പ്യാർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
- രചന - ഋഷി ഹരിദാസ്, ജിതിൻ രാജ്.സി
- ഛായാഗ്രഹണം - എൽബൻകൃഷ്ണ
- എഡിറ്റിംഗ് - കപിൽ കൃഷ്ണ
- കലാസംവിധാനം - സുജിത് രാഘവ്
- മേക്കപ്പ് - ലാലു കൂട്ടാലിട
- കോസ്റ്റ്യും - അഫ്രിൻ കല്ലൻ
- ചീഫ് - അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ
- സ്റ്റിൽസ്- ഷിബി ശിവദാസ്
മുക്കം, താമരശ്ശേരി, തിരുവാമ്പാടി, വയനാട് ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


