ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ
വിലായത്ത് ബുദ്ധയിലെ പ്രഥിരാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ...
വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി
അവൻ നോക്കി വച്ചതാണെങ്കിൽ അവൻ കൊണ്ടുപോകും. അവൻ്റെ തൊഴിലാ ചന്ദനമോഷണം...
മാസ് എൻട്രി... ഡബിൾ മോഹൻ... നാട്ടുകാർ പലപേരും വിളിക്കും... ഡബിൾ മോഹൻ,സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ ...
എനിക്ക് ഡബിൾ മോഹൻ്റെ ഭാര്യയായി
മറയൂർ ടൗണിൽ നെഞ്ചും വിരിച്ചു നടക്കണം.
ഇതു ചൈതന്യത്തിൻ്റെ ഉറച്ച തീരുമാനം.
ഡബിൾ മോഹനേ ക്കുറിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ പ്രതികരണങ്ങളായിരുന്നു നാം കേട്ടത്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിലെ ചില രംഗങ്ങളായിരുന്നു മേൽ വിവരിച്ചത്.
കൊച്ചിയിലെ ലുലു മാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ജനപങ്കാളിത്തത്തോടെയാണ് ഈ ചിത്രത്തിലെ നായകകഥാപാത്രമായ ഡബിൾ മോഹനെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് സുകുമാരൻ ട്രയിലർ പ്രകാശനം ചെയ്തത്.
ഉർമ്മശി തീയേറ്റേഴ്സ്, ഏവി.എ. പ്രൊഡക്ഷൻസ്, എന്നീ ബാനറുകളിൽ സന്ധീപ് സേനനും , ഏ.വി.അനൂപും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നു.
മറയൂറിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ പകയും , പ്രണയവും രതിയുമെല്ലാം കോർത്തിണക്കി ഒരുക്കുന്ന ചിത്രമാണിത്. ഉശിരൻ സംഘട്ടനങ്ങളും, ത്രില്ലർ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ്ഈ ചിത്രം.
മറയൂർ ചന്ദനക്കാടുകളിൽ നിന്നും സാഹസ്സികമായി ചന്ദനം മോഷ്ടിക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ്റെ സാഹസ്സികമായ ജീവിതമാണ് ക്ലീൻ എൻ്റർടൈനറായി ജയൻ നമ്പ്യാർ അവതരിപ്പിക്കുന്നത്.
സാധാരണ ജനങ്ങളുടെ പ്രതീകമായ ഡബിൾ മോഹൻ എന്ന കഥാപാത്രം പ്രേക്ഷകരെ ഏറെ വേഗത്തിൽ വശീകരിക്കുവാൻ പോന്നതാണ്. പ്രഥ്വിരാജ് സുകുമാരൻ ഈ കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു. വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന് നൂറ്റിയിരുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് വേണ്ടി വന്നത്.
ഷമ്മിതിലകൻ്റെ ഭാസ്ക്കരൻ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണമാണ്. ഡബിൾ മോഹനും ഭാസ്ക്കരൻ മാഷും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
- സംഗീതം ജെയ്ക്ക് ബിജോയ്സ്
- ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ
- എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്
- പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ
- കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ
- മേക്കപ്പ് - മനു മോഹൻ
- കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ
- സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്' - പയസ്മോൻസണ്ണി
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ
- അസ്സോസ്സിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ
- ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു
- സ്റ്റിൽസ് - സിനറ്റ് സേവ്യർ
- പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്
- പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ
- ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ
- എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ
- പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - - രാജേഷ് മേനോൻ , നോബിൾ ജേക്കബ്ബ്
- പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഈ. കുര്യൻ
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ ഇരുപത്തിയൊന്നിന് ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.