ഒരു ക്രൈം ഇൻവസ്റ്റിശേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു. ജൂൺ ആറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.
ആ ചിത്രത്തിൻ്റെ ചില ഭാഗങ്ങൾ ഒന്നു ശ്രദ്ധിക്കാം :-
ബോഡി ആരാണാദ്യംകണ്ടത്?
സെർവൻ്റൊണു സാർ...
നല്ലൊരു സ്ട്രഗിൾനടന്നതിൻ്റെ എല്ലാ സാധ്യതയും റൂമിലുണ്ട് സർ...
തനിക്കാരെയെങ്കിലും സംശയമുണ്ടോ?
ഒരു വിറ്റ്നസ്സുമില്ലാത്ത ഏര്യായില് രാത്രി ഇടിയും മിന്നലും മഴയുമൊക്കെ ചെയ്യുന്ന സമയത്ത് ക്ലോസ് റേഞ്ചിലുള്ള ഒരു ഷോട്ട് എന്നൊക്കെ പറഞ്ഞിട്ടുണ്ടങ്കിൽ ഒരു പ്രൊഫഷണൽ ക്ലില്ലറിന് ഇറ്റ്സ് ഈസി...
ഇത്ര നേരം ഞാനൊരു ജൻ്റിൽ മാനായിരുന്നു...
ഇനി കാക്കിയുടെ തനിസ്വഭാവം എന്നെ ക്കൊണ്ട് എടുപ്പിക്കരുത്.
പോലീസ് ഡേ എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ചില രംഗങ്ങളിലെ ഏതാനും ഭാഗങ്ങളാണിവ. ഒരു മർഡറിൻ്റെ ചുരുളുകൾ നിവർത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലെ അധികാരത്തിൻ്റെ ഉറച്ച വാക്കുകളായിരുന്നു ഇവ. സന്തോഷ് മോഹൻ പാലോടാണ് ഈ ചിത്രം സംവധാനം ചെയ്യുന്നത്.
ടിനി ടോം ആണ് ഇവിടെ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത്. ടിനി ടോമിനെ ഈ കഥാപാത്രത്തിലൂടെ ഇതുവരെ കാണാത്ത വേഷത്തിലാണ് പ്രേക്ഷകർ കാണാൻ പോകുന്നത്. നർമ്മ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നിരുന്ന ടിനി ടോം മികച്ച ഒരു പൊലീസ് കഥാപത്രത്തിലൂടെ തൻ്റെ ഇമേജ് തന്നെ മാറ്റിമറിക്കുകയാണ് ഈ കഥാപാത്രത്തിലൂടെ. ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ഈ ചിത്രത്തിലൂടെ ഏറെ ഉദ്വേഗവും, സസ്പെൻസും നൽകി അവതരിപ്പിക്കുന്നത്.
സദാനന്ദ സിനിമയുടെ ബാനറിൽ സജു വൈദ്യർ, ഷാജി മാറഞ്ചൽ, ലീലാകുമാരി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
- കോ - പ്രൊഡ്യൂസർ - സുകുമാർ ജി
- തിരക്കഥ - മനോജ്.ഐ. ജി
- ഗാനങ്ങൾ - രാജീവ് ആലുങ്കൽ, ജോസ് മോത്ത, ബിജു ജോസ്
- സംഗീതം - റോണി റാഫേൽ, ഡിനുമോഹൻ
- ഛായാഗ്രഹണം - ഇന്ദ്രജിത്ത് എസ്
- എഡിറ്റിംഗ് - രാകേഷ് അശോക
- കലാസംവിധാനം - രാജുചെമ്മണ്ണിൽ
- മേക്കപ്പ് - ഷാമി
- കോസ്റ്റ്യും - ഡിസൈൻ - റാണാപ്രതാപ്
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് നെടുമങ്ങാട്
- പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്
ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, നന്ദു, അൻസിബ, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.