ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ചിത്രീകരണത്തിനിടയിൽ തിരുവനന്തപുരത്ത് സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് അസെന്റ് 2025 ഉദ്ഘാടനം ചെയ്ത് ആന്റണി വർഗീസ്
സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് ആയ അസെന്റ് 2025 ഉദ്ഘാടനം ചെയ്ത് നടൻ ആന്റണി വർഗീസ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലാണ് ആന്റണി വർഗീസ് അസെന്റ് 2025 ന്റെ ഉദ്ഘാടനം നിർവഹിച്ചത്. ദുൽഖർ സൽമാൻ നായകനായ നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി തിരുവനന്തുപുരത്ത് ഉണ്ടായിരുന്ന ആന്റണി വർഗീസ്, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലെ ഇടവേളയിൽ ആണ് പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിച്ചേർന്നത്.
സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ ട്രാഫിക് കണ്ട്രോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് സ്റ്റുഡൻറ് കേഡറ്റ് സമ്മിറ്റിന്റെ ഭാഗമായി നടത്തുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണത്തിന് വേണ്ടിയും ഇതിലൂടെ കുട്ടികളെ പാകപ്പെടുത്തുന്നുണ്ട്. ആന്റണി വർഗീസിനൊപ്പം അജിത ബീഗം ഐപിഎസും ചടങ്ങിന്റെ ഭാഗമായി.